അകലെക്കു വീശുമീ കാറ്റിനൊപ്പം, കടലിന്റെ മാറിലായ് മെല്ലെ മെല്ലെ. ഇതുവരെക്കാണാത്ത നാടുതേടി, നീങ്ങുന്ന തോണിയിന്നെന്റെ ജന്മം,...
ഇരുളും ഈ കാറ്റിന്റെ പാട്ടുമൊപ്പം, ചിതറുമീ തിരകളും കൂട്ടിനുണ്ട്. എന്നുമെന്‍ കനവിലായ് മിന്നിനില്ക്കും, താരകളെത്രയോ ദൂരെയാണ്,...
നിലാവില്ല മിന്നാമിനുങ്ങുമില്ല, വഴികാട്ടുവാന്‍ റാന്തലിന് നാളമില്ല,... കാറ്റുമീത്തിരകളും കൂടിയെന്നെ- യേതുനിമിഷവുമാഴിയില് താഴ്ത്തിയേക്കാം,... ഇരുളിളീ മഞ്ഞിന്റെ മറവിലെല്ലാം, രക്തമൂറ്റാന്‍ പിശാചുക്കള്‍ കാത്തിരിപ്പൂ,...
|
എങ്കിലുമെവിടെയും തളരുകില്ലാ, ഓമല് പ്രതീക്ഷകള്‍ മായുകില്ല. നുരയുമീ തിരകളെ തള്ളി നീക്കി ആഞ്ഞു തുഴഞ്ഞു ഞാന്‍ നീങ്ങിടുന്നു
വിണ്ണില്‍ വിളങ്ങുമാ താരകള്‍ തന് ഇത്തിരിവെട്ടമെനിക്കു കാണാം, ഒരുനാളിലവിടെ ഞാനെത്തി നില്ക്കും അവയില്‍ നിന്നൊന്നു ഞാന്‍ സ്വന്തമാക്കും
|
ജീവിത നൌകയില്‍ എവിടെല്ലാമോ താളം തെറ്റു ന്നുണ്ട് .നന്നായി ഒന്ന് എഡിറ്റു ചെയ്യുക.
ReplyDeleteപാടി അല്ലെങ്കില്‍ ചൊല്ലിനോക്കിയാല്‍ അത് വ്യക്തമാകും .
പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നു എങ്കില്‍ സ്വീകരിക്കുക.
എവിടെയാണ് നാട്?
എവിടെയാണ് ജോലി?
സ്നേഹപൂര്‍വ്വം
ലീല ടീച്ചര്‍.