Saturday, May 25, 2013

മഴ പിന്നിലേക്ക്‌ നടത്തുന്നു...




  മഴ പിന്നിലേക്ക്‌ നടത്തുന്നു... 
------------------
 അന്ന് ഞാൻ പറഞ്ഞു
"ഞാൻ മഴയെ പ്രണയിക്കുന്നു... "
അപ്പോ നീ പിണങ്ങി...
എന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചു.
കൊരക്കിനു പിടിച്ചു ഞെക്കി...
മുട്ടുകാലു മടക്കി നാഭിക്കു തൊഴിച്ചു...
അവസാനം ഞാൻ പറഞ്ഞു
"ഈ മഴ ല്ല്യെ നമ്മളെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ചേ?
ഈ മഴ കാരണല്ല്യെ നീ ന്നോടിത്രയും ചേർന്നു നിക്കണേ?
അതോണ്ട് നിയ്ക്ക് മഴേ ഷ്ടാ... ന്താ പ്പോ ചെയ്യാ ?  "
---------------------------
അന്നേ തോന്നീതാ ന്തോ ഒരു വശപ്പിശക്
ഇപ്പൊ
മഴ പിന്നിലേക്ക്‌ നടത്തുന്നു...
--------------------------
ഇന്നും ഞാൻ മഴയെ പ്രണയിക്കുന്നു...
കാരണം
മഴയിന്നും കൂട്ടിനുണ്ട്
   
നീയോ സഖീ ????

2 comments:

  1. ഒരു നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍..പ്രണയത്തില്‍ മഴക്കുള്ള സ്ഥാനം വളരെ വലുതാണ്...വളരെ മനോഹരമായി മഴയേയും പ്രണയത്തെയും കൂട്ടിയിണക്കി എഴുതിയ ഈ വരികള്‍ വളരെ ഇഷ്ടം

    ReplyDelete
  2. ഹ ഹ ..നര്‍മ്മം തന്നെ

    ReplyDelete